Latest News :
Home » , » സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

Written By Muhimmath News on Sunday, 12 June 2016 | 17:52

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്്ടു മലയാളികള്‍ മരിച്ചു. കൊല്ലം ചവറ സ്വദേശി മുസമ്മില്‍ സുബൈര്‍ കുട്ടി, കായംകുളം സ്വദേശി മുഹമ്മദ് നാദിര്‍ഷ കുഞ്ഞ് എന്നിവരാണു മരിച്ചത്. ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞാണ് അപകടമുണ്്ടായത്.

വാഹനത്തില്‍ ഏഴു മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് ഉണ്്ടായിരുന്നത്. ഇവരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved