Latest News :
Home » , , » തൃക്കരിപ്പൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: രണ്ടു പേര്‍ക്ക് പരിക്ക്

തൃക്കരിപ്പൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: രണ്ടു പേര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 15 June 2016 | 22:12

തൃക്കരിപ്പൂര്‍: ഒളവറയില്‍ ബൈക്കുകള്‍ കൂട്ടിയടിച്ച് യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഒളവറയിലെ കെ വി ദാമോദരന്‍-കെ ശോഭ ദമ്പതികളുടെ മകന്‍ ധനൂബ് (26) ആണ് മരണപ്പെട്ടത്. പയ്യന്നൂര്‍ പ്രീമിയര്‍ പ്രസ്സിലെ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. പൂച്ചോല്‍ സ്വദേശികളായ ടി സുബൈദയുടെ മകന്‍ ടി മുഹമ്മദ് സഹല്‍, സി കെ ആശിഫ് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ ഒളവറ റെയില്‍വേ ഗൈറ്റ് പരിസരത്ത് വെച്ചാണ് അപകടം. സംഭവ സമയം മഴ ഉണ്ടായിരുന്നു. ഇരു ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ധനൂപിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ധനേഷ്, ദീപ.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved