Latest News :
Home » » മുള്ളേരിയയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മുള്ളേരിയയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 23 June 2016 | 12:58

മുള്ളേരിയ: മുള്ളേരിയക്ക് സമീപം ബെള്ളിഗെയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

ബദിയടുക്കയില്‍ നിന്ന് മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സുള്ള്യയില്‍ നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 
കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസിനും കേടുപാട് പറ്റി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved