Latest News :
Home » , , , » കണ്ണൂര്‍ സ്വദേശി സൗദിയില്‍ കാറപകടത്തില്‍ മരിച്ചു

കണ്ണൂര്‍ സ്വദേശി സൗദിയില്‍ കാറപകടത്തില്‍ മരിച്ചു

Written By Muhimmath News on Friday, 10 June 2016 | 09:52

കണ്ണൂര്‍: ശ്രീകണ്ഠാപുരം സ്വദേശിയായ യുവ എഞ്ചിനീയര്‍ ഗള്‍ഫില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ഓടത്ത്പാലത്ത് സമീപതം കുതിര കുറിശിമാക്കള്‍ രാഹുല്‍ ബേബി (26)യാണ് മരണപ്പെത്. കഴിഞ്ഞദിവസം വൈകീട്ടാണ് അപകടം. സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയിലെ എഞ്ചിനീയറായ രാഹുല്‍ കാറില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. 

സംഭസ്ഥലത്ത് തന്നെയാണ് രാഹുല്‍ മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ചികിത്സയിലാണ്. ആറുമാസം മുമ്പ് വിവാഹിതനായ രാഹുല്‍ മൂന്നുമാസം മുമ്പാണ് സൗദിയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ റെനിപോള്‍ (പരിയാരംമെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍) പിതാവ്: പരേതനായ ബേബി ജോണ്‍. മാതാവ് ചിന്നമ്മ. സഹോദരി: ഡോ. ഹരിത.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved