Latest News :
Home » , » ഉംറക്ക് പോകുന്നതിനിടെ അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു

ഉംറക്ക് പോകുന്നതിനിടെ അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു

Written By Muhimmath News on Monday, 13 June 2016 | 10:23

ജിദ്ദ: ദമാമില്‍ നിന്ന് നിന്ന് മക്കയിലേക്ക് ഉംറ നിര്‍വഹിക്കാനായി പോകുകയായിരുന്ന എട്ടംഗ മലയാളി സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കൊല്ലം സ്വദേശികളായ മുസമ്മില്‍ സുബൈര്‍ കുട്ടി, മുഹമ്മദ് നാദിര്‍ഷ കുഞ്ഞ് എന്നിവരാണ് മരിച്ചത്. വാഹനമോടിച്ചയാള്‍ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് .

ദമാമില്‍ നിന്ന് മദീനയിലേക്ക് പോയി, മദീന സന്ദര്‍ശനം കഴിഞ്ഞ് മക്കയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ ജിദ്ദയില്‍നിന്ന് 100 കിലോ മീറ്റര്‍ അകലെ മദീന മക്ക ഹിജ്ര പാതയില്‍ ഖുലൈസിലായിരുന്നു അപകടം. ബാക്കിയുള്ള ആറ് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved