Latest News :
Home » » കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ തലകീഴായി മറിഞ്ഞു

കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ തലകീഴായി മറിഞ്ഞു

Written By Muhimmath News on Tuesday, 21 June 2016 | 13:15

കുമ്പള: കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ തലകീഴായി മറിഞ്ഞു. സൂരംബയല്‍ പെര്‍ണെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം. കാര്‍ യാത്രക്കാരായ അഞ്ചു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തിഗെ മുഗു സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

 കുമ്പള ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അടുത്തിടെ മെക്കാഡം ടാറിംഗ് നടത്തിയ റോഡില്‍ മിനുസമുള്ള ഭാഗത്ത് മഴവെള്ളത്തില്‍ തെന്നി കാര്‍ നിയന്ത്രണം വിട്ടുവെന്നാണ് സംശയിക്കുന്നത്. കാര്‍ റോഡരികിലെ മരത്തിലിടിച്ച് തല കീഴായി നില്‍ക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved