Latest News :
Home » » കുമ്പള പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ഓടിപ്പോയി

കുമ്പള പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ഓടിപ്പോയി

Written By Muhimmath News on Tuesday, 14 June 2016 | 17:18

കുമ്പള: വോട്ടെണ്ണല്‍ ദിവസം പൊലീസിനെ അക്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി കുമ്പള പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഓടിപ്പോയി. കുമ്പള പെര്‍വാഡ് കടപ്പുറത്തെ മുഹമ്മദ് ഹനീഫാ(28)ണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. ചൊവ്വാഴ്ച രാവിലെയാണ് ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ബെഞ്ചില്‍ ഇരുത്തിയിരുന്നു. പാറാവുകാരന്റെ കണ്ണുവെട്ടിച്ചാണ് ഓടിപ്പോയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved