Latest News :
Home » , » മനുഷ്യന്‍ ഉന്നതന്‍ ആകുന്നതു സ്‌നേഹവും, ഭക്തിയും കൂടുമ്പോള്‍ -ഡോ: ഫാറൂഖ് നാഈമി

മനുഷ്യന്‍ ഉന്നതന്‍ ആകുന്നതു സ്‌നേഹവും, ഭക്തിയും കൂടുമ്പോള്‍ -ഡോ: ഫാറൂഖ് നാഈമി

Written By Muhimmath News on Monday, 27 June 2016 | 10:15

ജുബൈല്‍: സ്രഷ്ടാവിനോടുള്ള വിധേയത്വമാണ് ഒരു മനുഷ്യന്റെ ഉന്നതിയുടെ അളവ്. സഹജീവിസ്‌നേഹവും, കരുണാദ്രവും, മഹാമനസ്‌കതയുമുള്ള   നിലപാടുകള്‍  മനുഷ്യന്റെ ഉന്നതി  വര്‍ധിപ്പിക്കുവാന്‍ സഹായിക്കും എന്നു എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ഫാറൂഖ് നഈമി അല്‍ ബുഖാരി  പ്രസ്താവിച്ചു. ആര്‍ എസ് സി ജുബൈല്‍ സോണ്‍ നടത്തിയ അക്വയര്‍ പ്രൊഫഷണല്‍  കോണ്‍ഫറന്‍സില്‍ ജുബൈലിലെ വിവിധ വ്യവസായശാലകളില്‍ നിന്നുള്ള നൂറ്റി നാല്പതോളം പ്രൊഫഷണല്‍സിനെ അഭിസംഭോധന ചെയ്തു കൊണ്ടു സംസാരിക്കുക  ആയിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ സര്‍വ്വതല ഭൗതിക വിജ്ഞാന പ്രെസരണത്തിന് വേണ്ടി വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങള്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മയിലൂടെ സംഘടിപ്പിക്കുകയും ധാര്‍മിക, സാംസ്‌കാരിക അവബോധം സൃഷ്ടിക്കുകയും എന്ന ലക്ഷ്യത്തോടെ ആര്‍ എസ്  സി വിവിധങ്ങളായ പ്രൊഫഷണല്‍ കോണ്‍ഫറന്‍സുകള്‍  സംഘടിപ്പിച്ചു വരുന്നു. അക്വയര്‍ കോണ്‍ഫറന്‍സില്‍ നൗഫല്‍ ചിറയില്‍  തോഴില്‍, സാങ്കേതിക, വിദ്യഭ്യാസ,  മേഖലയുമായി ബന്ധപ്പെട്ട പ്രെസെന്റഷന്‍ അവതരിപ്പിച്ചു, ഇഫ്താറോടു കൂടി പരിപാടി സമാപിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved