ദേളി: സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമാപിച്ചു. രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ നടന്നു. പ്ലസ് ടു വിദ്യാര്‍ത്ഥി അഹ്മദ് സഈദ് 406 വോട്ടുകള്‍ക്ക് വിജയിച്ച് സ്കൂള്‍ ഹെഡ് ബോയ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫാത്തിമത് സുഹ്റ ഹെഡ് ഗേള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 216 വോട്ടുകളുടെ ലീഡിനാണ് സുഹറ വിജയിച്ചത്. ജൂണ്‍ 18 നാണു പതിനാലു ബൂത്തുകളിലായി 986 കുട്ടികള്‍ വോട്ട് രേഖപ്പെടുത്തിയത്.
അഞ്ചാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു വോട്ട് രേഖപ്പെടുത്താന്‍ അവസരം. അഞ്ച് മുതല്‍ എട്ടു ക്ലാസ്സുകള്‍ക്ക് ഓരോ പ്രധിനിധി സെക്രെട്ടറിയും ഒമ്പത് പത്ത് ക്ലാസുകളില്‍ നിന്ന് രണ്ട് വീതം സെക്രട്ടറിമാരുമാണ് സ്റ്റുഡന്റ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നീണ്ട കാലയളവിനു ശേഷമാണ് സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സ്റ്റുഡന്റ് കൗണ്‍സില്‍ തിരഞ്ഞെടുക്കുന്നതിന് ഇലക്ഷന് നടത്തിയത്. മുമ്പ് 2009 ലാണ് അവസാനമായി സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് നടന്നത്. അന്ന് അഹമ്മദ് ഷാന്‍ഫര്‍ എം.എ ആണ് ഹെഡ്ബോയ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ജനാധിപത്യ രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ ഇലക്ഷന് നടപടിപടികളെക്കുറിച്ച് ബോധവാന്മാരാവണമെന്നും സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് അതിനു മുതല്‍ കൂട്ടായെന്നും പ്രിന്‍സിപ്പല്‍ എം.എം.കബീര്‍ അറിയിച്ചു. വോട്ടെണ്ണല്‍ അബ്ദുല്‍ റഹ്മാന് എരോല്‍, ഉമ്മര്‍ കുട്ടി നിയന്ത്രിച്ചു.
Post a Comment