Latest News :
Home » , » കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

Written By Muhimmath News on Wednesday, 29 June 2016 | 19:32

കാസര്‍കോട്: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പള്ളം ഭണ്ഡാരവീട് വളപ്പിലെ രവി-ഗീത ദമ്പതികളുടെ മകനും കര്‍ണ്ണാടക ഹാസന്‍ മലനാട് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ ഓട്ടോ മൊബൈല്‍ വിദ്യാര്‍ത്ഥിയുമായ അക്ഷയ്(20)ആണ് മരിച്ചത്.

പരീക്ഷ കഴിഞ്ഞതിന് ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അക്ഷയ് നാട്ടിലെത്തിയത്. തിങ്കളാഴ്ച പരീക്ഷാഫലം അറിയാനായി കാസര്‍കോട്ടെ ഇന്റര്‍നെറ്റ് കഫേയിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോഴാണ് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതായി അറിയുന്നത്.

വീട്ടുകാര്‍ എത്തിയ ശേഷം മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. ചെര്‍ക്കളയിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് അക്ഷയ് വീണതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സഹോദരങ്ങള്‍: അശ്വിന്‍, ആരതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved