Latest News :
Home » » അല്‍ഹസ മലയാളികള്‍ക്ക് ആശ്വാസവുമായ് സഅദിയ്യ സമൂഹ ഇഫ്ത്താര്‍

അല്‍ഹസ മലയാളികള്‍ക്ക് ആശ്വാസവുമായ് സഅദിയ്യ സമൂഹ ഇഫ്ത്താര്‍

Written By Muhimmath News on Sunday, 26 June 2016 | 15:40

അല്‍ഹസ്സ: മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമായി അല്‍ഹസ്സ സഅദിയ്യ സമൂഹ ഇഫ്ത്താര്‍ ശ്രദ്ധേയമാകുന്നു. റമദാന്‍ ഒന്ന് മുതല്‍ നടന്നു വരുന്ന സമൂഹ ഇഫ്താറില്‍ അല്‍ ഹസയിലെ മലയാളികളും മറ്റു സംസ്ഥാനക്കാരും അടക്കം ദിനേന ഇരുനൂറോളംപേര്‍ നോമ്പുതുറയില്‍ പങ്കെടുക്കുന്നു. ജാമിഅ സഅദിയ്യ അറബിയ്യയുടെ അല്‍ഹസ്സ കമ്മിറ്റിയാണ് ആറ് വര്‍ഷമായി മുടങ്ങാതെ ഈ മഹാ സംരംഭം നടത്തി വരുന്നത്.

ജോലിയില്‍ വ്യാപൃതാരാവേണ്ടുന്നതിനാല്‍ സമയം ലഭ്യമാകാതെ വരുന്ന ഒട്ടനവധി പേര്‍ക്ക് ഈ ഇഫ്ത്വാര്‍ സംഗമം ആശ്വാസവും സന്തോഷവുമാകുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നോമ്പ് തുറക്കെത്തുന്നവരുടെ ആധിക്യം കണക്കിലെടുത്ത് വിശാലമായ കെട്ടിടത്തിലേക്ക് അല്‍ഹസ്സ സഅദിയ്യയുടെ ആസ്ഥാനം തന്നെ ഈയടുത്ത് മാറ്റുകയുണ്ടായി.

പ്രമുഖ സയ്യിദന്‍മാരും പണ്ഡിതരും വിവിധ ദിവസങ്ങളില്‍ സംഗമത്തിലെത്തി പ്രാര്‍ഥന കൊണ്ടനുഗ്രഹിക്കുന്നു. ഇഫ്താറിനെത്തുന്ന ഇരുനൂറോളം പേര്‍ക്കുള്ള വിഭവങ്ങളൊരുക്കാന്‍ ശാഫി കുദിര്‍, ജമാല്‍ നൂഞ്ഞേരി കണ്ണൂര്‍, മൂസാ ബാളിയൂര്‍, ആരിഫ് അറഫ, അശ്ഫാഖ് യൂസുഫ്, അബൂബക്കര്‍ മൊഗ്രാല്‍, അഹ്മദ് സഅദി, നൗശാദ് അമാനി മൂസാ കടംബാര്‍ തുടങ്ങിയവര്‍ നേതൃത്വം വഹിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved