Latest News :
Home » » യു എ ഇ അമാസ്‌ക് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

യു എ ഇ അമാസ്‌ക് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

Written By Muhimmath News on Monday, 27 June 2016 | 22:13



സന്തോഷ് നഗര്‍ : അമാസ്‌ക് യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സന്തോഷ് നഗര്‍ ടൗണ്‍ ജുമാ മസ്ജിദ് പരിസരത്തു സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ ഇഫ് താര്‍ മീറ്റില്‍ സന്തോഷ് നഗറിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

അമാസ്‌ക് യു എ ഇ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഗംഭീരമായ രീതിയില്‍ നോമ്പു തുറ സംഘടിപ്പിക്കുന്നത്. യു എ ഇ അമാസ്‌ക് ഭാരവാഹികളായ നിയാസ് മാര, മുസ്തഫ സുള്ള്യ, നിഷാദ് 786 , അമാസ്‌ക് സന്തോഷ് നഗര്‍ ചെയര്‍മാന്‍ ഷാഫി റിലയന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. അമാസ്‌ക് സന്തോഷ് നഗര്‍, യു എ ഇ അമാസ്‌ക്, സൗദി അമാസ്‌ക് , ഖത്തര്‍ അമാസ്‌ക് കമ്മിറ്റി ഭാരവാഹികളും ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved