ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ് എന്ന പറഞ്ഞാണ് സുധാകരന് അബദ്ധം പറ്റിയത്. അഞ്ജുവിനെ കായികമന്ത്രി അസഭ്യം പറഞ്ഞുവെന്ന വിവാദത്തില്‍ പ്രതികരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുധാകരനു തെറ്റുപറ്റിയത്. കായിക കേരളത്തിനു നാണക്കേടായ ജയരാജന് രാജിവയ്ക്കണമെന്നും കായിക കുടുംബത്തിലെ അംഗമായ അഞ്ജുവിനെയും ഭര്‍ത്താവ് ജിമ്മി ജോര്‍ജിനെയും ഒക്കെ എല്ലാവര്ക്കും അറിയാവുന്നതല്ലേ എന്നാണ് സുധാകരന് ചോദിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ജയരാജനെ പരിഹസിച്ച് ട്രോളര്‍മാര്‍ ഇതോടെ സുധാകരനു നേരെ തിരിഞ്ഞിരിക്കുകയാണ്. അഞ്ജുവിന്റെ ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജിന്റെ ജ്യേഷ്ഠനാണ് അന്തരിച്ച വോളിബോള്‍ താരം ജിമ്മി ജോര്‍ജ്.
Post a Comment