Latest News :
Home » » അഞ്ജുവിനെ അപമാനിച്ചിട്ടില്ല: ഇ.പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി

അഞ്ജുവിനെ അപമാനിച്ചിട്ടില്ല: ഇ.പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി

Written By Muhimmath News on Thursday, 9 June 2016 | 18:23

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി ജയരാജന്‍ കയര്‍ത്തുസംസാരിച്ച വിഷയത്തില്‍ മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്‍ അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ല, വിമാനയാത്രയെപ്പറ്റിച്ചോദിക്കുന്നത് എങ്ങനെ അപമര്യാദയാവും? കഴിഞ്ഞ സര്‍ക്കാര്‍ വിമാനയാത്രയടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു, അതു ശരിയായ രീതിയല്ലല്ലോ എന്നാണ് മന്ത്രി അവരോട് ചോദിച്ചതെന്നും പിണറായി പറഞ്ഞു. അഞ്ജു തന്നെ വന്നു കണ്ടിരുന്നു, അവരെ രാഷ്ട്രീയത്തിന്റെ ആളായി കണ്ടിട്ടില്ലെന്ന് താന്‍ പരഞ്ഞാതായും പിണറായി വിശദീകരിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved