Latest News :
Home » » അഞ്ജു വിവാദത്തില്‍ മന്ത്രി ജയരാജനെ പിന്തുണച്ച് ഗണേഷ് കുമാറും പി സി ജോര്‍ജ്ജും

അഞ്ജു വിവാദത്തില്‍ മന്ത്രി ജയരാജനെ പിന്തുണച്ച് ഗണേഷ് കുമാറും പി സി ജോര്‍ജ്ജും

Written By Muhimmath News on Friday, 10 June 2016 | 11:26

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബിജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ പി ജയരാജനെ പിന്തുണച്ച് ഗണേഷ് കുമാര്‍ എംഎല്‍എ. 

വ്യക്തമായ ധാരണയില്ലാതെ അഞ്ജുവിനെ മന്ത്രി വിമര്‍ശിക്കില്ല.സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതി നടന്നിട്ടുണ്ട് .കഴിഞ്ഞ കാല നിയമനങ്ങളിലും ഫണ്ട് വിനിയോഗങ്ങളും പരിശോധിക്കണം. അഴിമതിയില്‍ അഞ്ജുവിന് പങ്കുണ്ടോ എന്നറിയില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

അഞ്ജുവിന്റെ വിമാന യാത്രകളും ചില നിയമനങ്ങളുമാണ് മന്ത്രി വിമര്‍ശിച്ചത്.
അഞ്ജുവിനെ വിമര്‍ശിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് നേരത്തെ രംഗത്തെത്തിയിരുന്നു. അഞ്ജുവിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല.മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞതില്‍ അപാകതയില്ല,അഞ്ജു കര്‍ണാടകയിലെ താമസക്കാരിയാണ്.കേരളത്തിലെ കായിക തലപ്പത്ത് ഇവര്‍ വരുന്നതില്‍ അപാകതയുണ്ടെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.

അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും ഒദ്യോഗികമായ ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved