Latest News :
Home » , , » മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; രണ്ടുപേര്‍ കീഴടങ്ങി

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; രണ്ടുപേര്‍ കീഴടങ്ങി

Written By Muhimmath News on Thursday, 16 June 2016 | 11:31

പാലക്കാട്: ഒറ്റപ്പാലം കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കീഴടങ്ങി. ആര്‍എസ്എസ് ജില്ലാ പ്രചാരകരായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, വാടാനക്കുറിശി സ്വദേശി സുമേഷ് എന്നിവരാണ് കീഴടങ്ങിയത്. ഒറ്റപ്പാലം കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്.

കഴിഞ്ഞദിവസം കോടതിവളപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകര്‍ ക്യാമറ വലിച്ചെറിഞ്ഞു. ചെര്‍പ്പുളശേരി എഴുവന്തലയില്‍ നടന്ന സിപിഎം - ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്റ് ചെയ്യാന്‍ കൊണ്ടുവന്ന ബിജെപി പ്രവര്‍ത്തകരുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്.

ഏഷ്യാനെറ്റിലെ ശ്യാംകുമാര്‍, മാതൃഭൂമിയുടെ വി. അനൂപ്, റിപ്പോര്‍ട്ടര്‍ ചാനലിലെ ശ്രീജിത് ശ്രീകുമാര്‍ എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് പ്രതികള്‍ക്കൊപ്പം വന്ന സംഘം ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved