Latest News :
Home » » യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Written By Muhimmath News on Friday, 17 June 2016 | 10:51

കാസര്‍കോട്: വോട്ടെണ്ണല്‍ ദിവസം യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. 

ചെട്ടുംകുഴിയിലെ അന്‍സാറിനെ (27) മാരകായുധങ്ങളുമായി അക്രമിച്ച കേസില്‍ കൂഡ്‌ലു എന്‍ എം കോമ്പൗണ്ടില്‍ താമസക്കാരനായ ഡ്രൈവര്‍ ശരത് എന്ന ശരത് ചന്ദ്രന്‍(23), ഫോട്ടോഗ്രാഫര്‍ കൂഡ്‌ലു ശിവകൃഷ്ണ റോഡിലെ ജാനകി നിലയത്തില്‍ എസ് പി സജിത് എന്ന ഷൈജു(21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ കേസില്‍ മറ്റ് നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഏഴുപ്രതികളാണുള്ളത്. ഇനി ഒരാള്‍ കൂടിയാണ് പിടിയിലാവാനുള്ളത്. ഗള്‍ഫിലായിരുന്ന അന്‍സാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. വോട്ടെണ്ണല്‍ ദിവസം കാസര്‍കോട് ഗവ. കോളേജിന് മുന്‍വശം സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞ് കൂടല്‍ ഭാഗത്ത് കൂടി വരുന്ന വഴിയില്‍ കൂടലില്‍ വെച്ചാണ് ഇവരെ ഏഴംഗം സംഘം അക്രമിച്ചത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved