Latest News :
Home » » കഞ്ചാവുമായി രണ്ട് മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍

കഞ്ചാവുമായി രണ്ട് മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 24 June 2016 | 12:23

നീലേശ്വരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്പനയ്ക്കായി എത്തിയ മലപ്പുറം സ്വദേശികളായ രണ്ടുപേരെ നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു. മലപ്പുറത്തെ ഷുഹൈബ് (20), ഫാഹിദ് (21) എന്നിവരെയാണ് എസ്.ഐ. പി.നാരായണന്‍ അറസ്റ്റ് ചെയ്തത്. 

റോഡരികിലെ തട്ടുകടകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം പള്ളിക്കരയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. 60 ഗ്രാം കഞ്ചാവും ഇവരില്‍നിന്ന് പിടിച്ചെടുത്തു. 

വില്പന നടത്തുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തുണ്ടായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഏറെ നാളുകളായി ഇത്തരത്തില്‍ കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved