Latest News :
Home » » യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 1 June 2016 | 22:09

പരപ്പ: യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. പരപ്പ നെല്ലിയറയിലെ ബാബുവിന്റെ മകന്‍ സതീഷിനെ(28) അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പുലിയംകുളത്തെ സമീര്‍ ഉള്‍പെടെ മൂന്നു പേരെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് പരപ്പ ടൗണിനു സമീപത്തെ കൂള്‍ബാറിനു സമീപത്ത് വെച്ചാണ് സംഭവം. സതീഷ് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ അതിവേഗതയില്‍ കാറോടിച്ചുവന്ന് സതീഷിനെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അപകടത്തില്‍ സതീഷിന്റെ നാവ് മുറിഞ്ഞുപോയിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികള്‍ കാര്‍ ബങ്കളത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് നീലേശ്വരം ടൗണിലെത്തുകയായിരുന്നു. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സമീര്‍ പോലീസിന്റെ പിടിയിലായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved