Latest News :
Home » » ജനറല്‍ ആശുപത്രിയില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ജനറല്‍ ആശുപത്രിയില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Written By Muhimmath News on Sunday, 5 June 2016 | 15:46

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ സ്ത്രീകള്‍ അടക്കമുള്ളവരെ മദ്യലഹരിയില്‍ ശല്യപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെങ്കള സ്വദേശി നസീറിനെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ നസീര്‍ സ്ത്രീകള്‍ അടക്കമുള്ളവരെയും വഴിയാത്രക്കാരെയും അസഭ്യം പറഞ്ഞും ബഹളം വെച്ചും ശല്യപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയാണ് നസീറിനെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ സന്ദര്‍ശകരെയും രോഗികളെയും ജീവനക്കാരെയും നസീര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved