Latest News :
Home » » കളത്തൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എട്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കളത്തൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എട്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By Muhimmath News on Sunday, 12 June 2016 | 14:49

കുമ്പള: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ രണ്ട് പേരെ മര്‍ദ്ദനമേറ്റ് കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കളത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ ഹാരിസ് (17), ബഷീര്‍ (18) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ മൂന്ന് ബൈക്കുകളിലെത്തിയ എട്ട് ലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും പരാതിപ്പെട്ടു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved