Latest News :
Home » , » മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ 'പുലിക്കുട്ടികള്‍' എന്ന് ആര്‍.എസ്.എസ്

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ 'പുലിക്കുട്ടികള്‍' എന്ന് ആര്‍.എസ്.എസ്

Written By Muhimmath News on Wednesday, 15 June 2016 | 18:43



തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ വളഞ്ഞിട്ട് മര്‍ദിച്ച ആര്‍.എസ്.എസ് അക്രമികള്‍ക്ക് ഫേസ്ബുക്കില്‍ അഭിനന്ദന പ്രവാഹം. മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ പ്രവര്‍ത്തകര്‍ക്ക് 'പുലിക്കുട്ടികള്‍' എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്. സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 'സംഘശക്തി കേരളം', 'വീ ലവ് ശശികല ടീച്ചര്‍' തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടെയാണ് അക്രമികളെ അഭിനന്ദിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്.

'ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് ആവശ്യത്തിനു കൊടുത്തുവിട്ട ഒറ്റപ്പാലത്തെ നമ്മുടെ പുലുക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍... തൃശൂര്‍പൂരത്തിന് വന്നപ്പോള്‍ കൊടുക്കേണ്ടതായിരുന്നു. അതിപ്പോ കുറച്ചു വൈകിയാണെങ്കിലും സന്തോഷം. ഒറ്റപ്പാലത്തെ നമ്മുടെ മുഴുവന്‍ ടീംസിനും എല്ലാവിധ ആശംസകളും. സമാജത്തെ പൊതുജന മധ്യത്തില്‍ അവഹേളിയ്ക്കാന്‍ നടക്കുന്ന എല്ലാ മാധ്യമവേശ്യകള്‍ക്കും ഇതൊരു പാഠമാകട്ടെ...'

'അരുത് മറക്കരുതാരും നമ്മള്‍ അടരിന്‍ വീര ചരിത്രങ്ങള്‍ ശക്തരായ, സകലരും തോറ്റിടത്ത് ജയിക്കാനായി മാത്രം ആയുധമെടുക്കുന്ന സര്‍വ്വ ശക്തയായും, ധീര ദേശാഭിമാനികളായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു പ്രസ്ഥാനമാണ്. ഭരണത്തിന്റെ ഉന്മാദ മത്ത് തലക്ക് പിടിച്ച കുട്ടി സഖാക്കന്‍മാരും അവര്‍ക്ക് വിടുപണിച്ചെയ്യുന്ന മാധ്യമ വെഭിചാരം നടത്തുന്നവര്‍ക്കുമുള്ള ഒരു ചൂണ്ടുവിരള്‍ മാത്രമാണ് ഇത്!!! ഇത്ഒരു മുന്നറിപ്പുമാത്രമെന്നും' പോസ്റ്റില്‍ പറയുന്നു.

മര്‍ദ്ദനത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകര്‍ സി.പി.എം ഗുണ്ടകളാണെന്നും ഇവരെ മര്‍ദ്ദിക്കുന്നത് ചങ്കൂറ്റമാണെന്നുമുളള തരത്തിലാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved