Latest News :
Home » , , » പാത്രീയര്‍ക്കീസ് ബാവയ്ക്കു നേരെ ചാവേറാക്രമണം; മൂന്ന് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്

പാത്രീയര്‍ക്കീസ് ബാവയ്ക്കു നേരെ ചാവേറാക്രമണം; മൂന്ന് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 20 June 2016 | 10:43

ഡമാസ്‌കസ്; ആഗോള യാക്കോബായ സുറിയാനി പരമാദ്ധ്യക്ഷനു നേരെ വധശ്രമം. പാത്രീയര്‍ക്കീസ് ബാവയ്ക്ക് പരിക്കൊന്നുമില്ല. അംഗരക്ഷകനും ചാവേറും മറ്റൊരാളും കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.ജന്മനാട്ടില്‍ വെച്ചാണ് ബാവ ആക്രമിക്കപ്പെട്ടത്. കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.

1915 ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കുകയായിരുന്നു പാത്രിയീര്‍ക്കീസ് ബാവ. ശരീരത്തില്‍ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്. 

ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന സംരക്ഷിച്ചതു കൊണ്ടാണ് ബാവ സുരക്ഷിതനായി രക്ഷപ്പെട്ടത്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved