Latest News :
Home » » പോലീസ് ജീപ്പും എം എല്‍ എ യുടെ വാഹനവും തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പോലീസ് ജീപ്പും എം എല്‍ എ യുടെ വാഹനവും തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Written By Muhimmath News on Friday, 24 June 2016 | 17:46

വിദ്യാനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം പൊലീസ് ജീപ്പും എം.എല്‍.എയുടെ വാഹനവും തകര്‍ത്ത കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൊയിനാച്ചിയിലെ രാമകൃഷ്ണനാ(45)ണ് അറസ്റ്റിലായത്. മെയ് 16ന് തെക്കില്‍പറമ്പ ഗവ. യു.പി സ്‌കൂളിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ കാറും പൊലീസ് ജീപ്പും തകര്‍ത്ത കേസിലാണ് അറസ്റ്റ്. ഈ കേസില്‍ നേരത്തെ പൊയിനാച്ചി സ്വദേശികളായ പ്രദീഷ് (35), മണികണ്ഠന്‍(40), രാജീവ് പി.എം(32), ബാബു(32) എന്നിവരെ വിദ്യാനഗര്‍ എസ്.ഐ. പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved