Latest News :
Home » » നെല്ലിക്കുന്നില്‍ 19 കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

നെല്ലിക്കുന്നില്‍ 19 കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Written By Muhimmath News on Monday, 27 June 2016 | 12:38

കാസര്‍കോട്: നെല്ലിക്കുന്നില്‍ പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. നെല്ലിക്കുന്നിലെ ഷരീഫിന്റെ മകന്‍ സര്‍ഫറാസിനെ (19) ആക്രമിച്ച സംഭവത്തിലാണ് കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് സമീപത്തെ കോഴിക്കടയിലേക്ക് പോകുന്നതിനിടെയാണ് ആക്രമം ഉണ്ടായത്. പള്ളിയില്‍ പോകുമ്പോള്‍ തങ്ങളെ തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു ആറംഗ സംഘത്തിന്റെ അക്രമമെന്ന് സര്‍ഫറാസ് പറഞ്ഞു. 

പരിക്കേറ്റ സര്‍ഫറാസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved