Latest News :
Home » » ഉപ്പളയില്‍ വീണ്ടും ഗുണ്ടാആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനു വെട്ടേറ്റു

ഉപ്പളയില്‍ വീണ്ടും ഗുണ്ടാആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനു വെട്ടേറ്റു

Written By Muhimmath News on Wednesday, 8 June 2016 | 17:06

ഉപ്പള: ഉപ്പളയില്‍ വീണ്ടും ഗുണ്ടാപോര്. വെട്ടേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയിലെ ഹസ്സന്റെ മകന്‍ മുസ്തഫ(38)യെയാണ് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി തറാവീഹ് നിസ്‌ക്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന തന്നെ ബദ്‌രിയ്യ നഗറില്‍ വച്ച് ബുള്ളറ്റിലെത്തിയ കൊലക്കേസ് പ്രതി അമ്മിയും മറ്റൊരാളും ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നു മുസ്തഫ പരാതിപ്പെട്ടിരുന്നു.

അമ്മിക്കു മുസ്തഫയുടെ സുഹൃത്തായ ഒരാള്‍ രണ്ടു ലക്ഷം രൂപ നേരത്തെ നല്‍കാന്‍ ഉണ്ടായിരുന്നുവത്രേ. ഈ ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനു മുസ്തഫ മധ്യസ്ഥം വഹിച്ചിരുന്നു. എന്നാല്‍ തീരുമാനം അനുസരിച്ച് പണം നല്‍കിയിരുന്നില്ല. ഈ വിരോധത്തിലായിരിക്കും അക്രമിച്ചതെന്നു സംശയിക്കുന്നതായി മുസ്തഫ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved