Latest News :
Home » » ബി.ജെ.പിക്ക് വോട്ട് ചെയ്ത വിരോധം: സി പി എം പ്രവര്‍ത്തകര്‍ വീട്ടമ്മയെ അക്രമിച്ചു

ബി.ജെ.പിക്ക് വോട്ട് ചെയ്ത വിരോധം: സി പി എം പ്രവര്‍ത്തകര്‍ വീട്ടമ്മയെ അക്രമിച്ചു

Written By Muhimmath News on Sunday, 12 June 2016 | 12:09

കാസര്‍കോട്: ബി ജെ പിക്ക് വോട്ടുചെയ്തുവെന്നാരോപിച്ച് സി പി എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി അക്രമം നടത്തിയതായി പരാതി. അക്രമികളില്‍ നിന്നും മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവിന് സാരമായി പരിക്കേറ്റു. രണ്ടുകൈയ്യും തല്ലിയൊടിച്ച നിലയില്‍ എന്‍മകജെ ബാലമൂല ഓട്ടടുക്കയിലെ പരേതനായ അപ്പയ്യനായിക്കിന്റെ ഭാര്യ രത്‌ന (60)യെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 9ന് രാത്രി 9 മണിക്ക് ദേലംപാടി കക്കം പാടിയിലെ മകള്‍ സുലോചനയുടെ വീട്ടിലാണ് അക്രമം നടന്നത്. മകളെ അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയാന്‍ ചെന്നപ്പോഴാണ് രത്‌നക്ക് പരിക്കേറ്റത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved