Latest News :
Home » , » അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ മരണപ്പെട്ടു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ മരണപ്പെട്ടു

Written By Muhimmath News on Monday, 20 June 2016 | 17:37

കാഞ്ഞങ്ങാട്: സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ കല്ല്യാണ്‍ റോഡ് മുത്തപ്പന്‍തറയിലെ ഭാസ്‌കരന്‍ കീനേരി (52) നിര്യാതനായി. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലും ജനമൈത്രി പോലീസിലും കാസര്‍കോട് വിജിലന്‍സിലും അമ്പലത്തറ, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തോയമ്മല്‍ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയറിന്റെ സജീവ പ്രവര്‍ത്തകനും സെക്രട്ടറിയുമാണ്.

ഭാര്യ: സുശീല (പി എസ് സി ഓഫീസ് കാസര്‍കോട്), മക്കള്‍: അരുണ്‍ സുബിന്‍ (വിദ്യാര്‍ത്ഥി എന്‍എംഐടി എഞ്ചിനീയറിംഗ് കോളേജ്), ആര്യ (വിദ്യാര്‍ത്ഥിനി ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). ചെറുവത്തൂര്‍ വെള്ളച്ചാലിലെ പരേതരായ കണ്ണന്‍-പാറു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബാലന്‍, ജാനകി, തമ്പായി, കാര്‍ത്ത്യായനി, പരേതരായ അപ്പു, കുഞ്ഞിക്കണ്ണന്‍. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved