Latest News :
Home » , » തമിഴ്‌നാട്ടില്‍ 500 ലേറെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് പൂട്ടും

തമിഴ്‌നാട്ടില്‍ 500 ലേറെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് പൂട്ടും

Written By Muhimmath News on Sunday, 19 June 2016 | 14:34

ചെന്നൈ: തമിഴ്‌നാട്ടിലെ 500 ലധികം വരുന്ന ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് ഇന്നു താഴു വീഴും. മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. അതേസമയം ഏതൊക്കെ ഔട്ട്‌ലെറ്റുകളാണ് പൂട്ടുകയെന്ന വിവരം ഇനിയും പുറത്തു വിട്ടിട്ടില്ല. പൂട്ടുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരുടെ പുനരധിവാസം സംബന്ധിച്ച ചില നിര്‍ദേശങ്ങളും ഉത്തരവില്‍ ഉണ്‌ടെന്നാണ് സൂചനകള്‍.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുമെന്ന് ജയലളിത ഉറപ്പു നല്‍കിയിരുന്നു. ഇതായിരുന്നു ജയയുടെ പ്രധാന പ്രചരണായുധവും. ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്കു 12 മുതല്‍ രാത്രി 10 വരെ ആക്കുകയെന്നതായിരുന്നു തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ജയലളിത ആദ്യം പുറപ്പെടുവിച്ച ഉത്തരവുകളിലൊന്ന്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇത്രയും ഔട്ട്‌ലെറ്റുകള്‍ പൂട്ടാനുള്ള നടപടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved