Latest News :
Home » , » ബൈക്കുകളും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബൈക്കുകളും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

Written By Muhimmath News on Saturday, 4 June 2016 | 12:29

തിരുവനന്തപുരം: ബൈക്കുകളും കാറും കൂട്ടിയിടിച്ച് രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും തിരുവനന്തപുരം സ്വദേശികളുമായ നിതിന്‍ (20), അനന്ദു (20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ എം.സി റോഡില്‍ കിളിമാനൂരിന് സമീപം മണലയത്തുപച്ചയിലാണ് സംഭവം. 

നിലമേലില്‍ നിന്ന നാല് ബൈക്കുകളില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥി സംഘം. പിന്നിലായ നിതിനും അനന്ദുവും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റു ബൈക്കുകളെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കുട്ടിയിടിക്കുകയായിരുന്നു. ദൂരേക്ക് തെറിച്ച് വീണ നിതിനും അനന്ദുവും തല്‍ക്ഷണം മരിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ കിളിമാനൂര്‍ പോലീസ് പരിക്കേറ്റവരെയും മരിച്ചവരേയും ഒരു വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കിളിമാനൂരിനടുത്ത് വെച്ച് ഈ വാഹനത്തിനൊപ്പം പോയ പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടു. മുന്നില്‍പോയ വാഹനം നിറുത്തിയതിനെത്തുടര്‍ന്ന് പെട്ടെന്ന് ബ്രേക്കിട്ടപ്പോയായിരുന്നു അപകടം. പോലീസ് ജീപ്പിന്റെ മുന്‍ ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved