Latest News :
Home » , » ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

Written By Muhimmath News on Tuesday, 14 June 2016 | 18:17



പാലക്കാട്: പാലക്കാട് നെല്ലായി സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അക്രമിച്ചു. ഏഷ്യാനെറ്റിലെയും റിപ്പോര്‍ട്ടര്‍ ചാനലിലെയും റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് മര്‍ദനമേറ്റത്. പ്രാദേശിക ചാനലിന്റെ ക്യാമറ ഉള്‍പ്പെടെ അക്രമിസംഘം തകര്‍ത്തു.

നെല്ലായി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് ഇന്ന് രാവിലെ കസ്ഡിയിലെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായത്.
ആക്രമണം നടക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായതായും ആരോപണമുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved