Latest News :
Home » , » വിമാനയാത്ര ക്കിടെ 13കാരിയെ അപമാനിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

വിമാനയാത്ര ക്കിടെ 13കാരിയെ അപമാനിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

Written By Muhimmath News on Wednesday, 1 June 2016 | 10:23

അഹമ്മദാബാദ്: വിമാന യാത്രക്കിടെ 13കാരിയായ പെണ്‍കുട്ടിയെ അപമാനിച്ച ബി.ജെ.പി നേതാവ് അഹമ്മദാബാദില്‍ അറസ്റ്റിലായി. 

ബി.ജെ.പി ഗാന്ധിനഗര്‍ ഘടകം വൈസ് പ്രസിഡന്റ് അശോക് മകിവാനയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാനത്തിലാണ് സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍ തന്നെ ശാരീരികമായി അപമാനിച്ചതായി പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ മകിവാനയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved