Latest News :
Home » , » ഡല്‍ഹി നിയമസഭയില്‍ ഡസ്‌കില്‍ കയറിനിന്ന് ബിജെപി എംഎല്‍എയുടെ പ്രതിഷേധം

ഡല്‍ഹി നിയമസഭയില്‍ ഡസ്‌കില്‍ കയറിനിന്ന് ബിജെപി എംഎല്‍എയുടെ പ്രതിഷേധം

Written By Muhimmath News on Friday, 10 June 2016 | 19:43



ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ഡസ്‌കില്‍ കയറിനിന്ന് ബിജെപി എംഎല്‍എ വിജേന്ദ്ര ഗുപ്തയുടെ പ്രതിഷേധം. നിയമസഭാ സമ്മേളനത്തിനിടെ ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് സംഭവം. സഭയില്‍ സംസാരിക്കാനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചതാണ് ഗുപ്തയെ പ്രകോപിപ്പിച്ചത്. ഈ സമയം മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും സഭയിലുണ്ടായിരുന്നു.

സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ പറഞ്ഞു. എന്തൊരു നാണക്കേടാണിത്, മറ്റൊരു സമയത്തും ഒരംഗവും ഇതുപോലെ ഡസ്‌കില്‍ കയറിനിന്നതായി ഓര്‍മയില്‍പോലുമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഗുപ്തയോട് താഴെ ഇറങ്ങാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗുപ്ത ഇതൊന്നും ചെവിക്കൊള്ളാതെ പ്രതിഷേധം തുടര്‍ന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved