Latest News :
Home » , » ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

Written By Muhimmath News on Friday, 24 June 2016 | 18:25

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകണമെന്ന ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു. ഒക്ടോബറില്‍ സ്ഥാനമൊഴിയുമെന്നും രാജ്യത്തിനു പുതിയ നേതൃത്വം വരേണ്ട സമയമായെന്നും കാമറൂണ്‍ പറഞ്ഞു.

രാജ്യം യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു തന്നെയാണ് ആഗ്രഹം. എങ്കിലും ബ്രിട്ടണ്‍ ജനതയുടെ വിധിയെഴുത്തിനെ ബഹുമാനിക്കുന്നു. താന്‍ രാജ്യത്തെ സ്‌നേഹിക്കുന്നതായും രാജ്യത്തെ സേവിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved