Home »
Mangalore
,
News
» ഉപ്പിനങ്ങാടിയില്‍ ബസ്സും ഒമ്നിയും കൂട്ടിയിടിച്ച് മൂന്ന് മരണം
ഉപ്പിനങ്ങാടിയില്‍ ബസ്സും ഒമ്നിയും കൂട്ടിയിടിച്ച് മൂന്ന് മരണം
മംഗളൂരു: ഉപ്പിനങ്ങാടിയില്‍ കര്‍ണ്ണടക ആര്.ടി.സി ബസ്സും ഒമ്നിവാനും കൂട്ടിയിടിച്ച് മൂന്ന് പേര് തല്‍ക്ഷണം മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ കര്‍ണ്ണാടക ജില്ലയില്‍ ദേശീയ പാത 46 ല്‍ ഉപ്പിനങ്ങാടിക്ക് സമീപം മാണിയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ഒമ്നി ഡ്രൈവര്‍ തേജസ് (22), യാത്രക്കാരായ വര്‍ഷ (19), സന്ധ്യ (21)എന്നിവരാണ് മരിച്ചത്. അമിത വേഗതയില്‍ വന്ന ബസ്സിടിച്ച് ഒമ്നി വാന്‍ തകര്‍ന്ന തരിപ്പണമായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ മംഗളുരൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വസ്ത്രമാളിലെ ജീവനക്കാരാണ് വാനിലുണ്ടായിരുന്നവര്‍.
Post a Comment