ബദിയടുക്ക: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഇരു കാറുകളും റോഡരികിലെ ചെളികുഴിയിലേക്ക് തലകീഴായി മറിഞ്ഞു. ബീജന്തടുക്കക്ക് സമീപം മായിലങ്കൊടി വളവില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം.
ബദിയടുക്ക പാറക്കരയിലെ മുഹമ്മദ് സമീര്‍ (45), മകന് ഷംസീര്‍(14), ഉമ്മ ഖദീജ (65), ഗോളിയടുക്കയിലെ അബ്ദുല്ല (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് സമീറും കുടുംബവും നീലേശ്വരം ഭാഗത്തേക്ക് പോകുന്നതിനിടെ കാസര്‍കോട് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന അബ്ദുല്ല ഓടിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുകാറുകളുടേയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
Post a Comment