Latest News :
Home » » സോണിയ ഗാന്ധിക്കെതിരേ കേരളത്തില്‍ കേസ്

സോണിയ ഗാന്ധിക്കെതിരേ കേരളത്തില്‍ കേസ്

Written By Muhimmath News on Wednesday, 8 June 2016 | 18:49

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഒന്നാംപ്രതിയാക്കി കേരളത്തില്‍ കേസ്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് പണിത വകയില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കരാറുകാരായ ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഹിദുര്‍ മുഹമ്മദ് എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. പണിപൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാലാണ് ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് കോടതിയെ സമീപിച്ചത്. കെട്ടിടനിര്‍മാണത്തിന്റെ കുടിശികയായ 2.80 കോടിയിലേറെ രൂപ 13.5% പലിശയും ചേര്‍ത്ത് കിട്ടണമെന്നാണു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മലേഷ്യയിലെ യൂത്ത് സെന്റര്‍ മാതൃകയില്‍ നിര്‍മിച്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് 2005 ഒക്‌ടോബറില്‍ സോണിയ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved