Latest News :
Home » , » വിദ്യാര്‍ത്ഥിനിയോട് ലൈംഗികചുവയോടെ സംസാരിച്ച യുവാവിനെതിരെ കേസ്

വിദ്യാര്‍ത്ഥിനിയോട് ലൈംഗികചുവയോടെ സംസാരിച്ച യുവാവിനെതിരെ കേസ്

Written By Muhimmath News on Sunday, 26 June 2016 | 14:51

ചിറ്റാരിക്കാല്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി നിരന്തരം ലൈംഗികചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അയല്‍വാസിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശിനിയായ 16കാരിയുടെ പരാതിയില്‍ അയല്‍വാസിയായ മനുവിനെതിരെയാണ് പോലീസ് കേസെടുത്തത്.

പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്ന സമയം നോക്കി വഴിയില്‍ കാത്തുനില്‍ക്കാറുള്ള മനു പ്രണയാഭ്യാര്‍ത്ഥന നടത്തുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ശല്യം രൂക്ഷമായതോടെ പെണ്‍കുട്ടി ശനിയാഴ്ച വൈകുന്നേരം പരാതിയുമായി ചിറ്റാരിക്കാല്‍ പോലീസിലെത്തുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved