സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്മതില് ചളിയംകോട്, കോട്ടരുവം റോഡുകള്‍ ഉപരോധിച്ചു. ഇതുമൂലം ചന്ദ്രഗിരി വഴിയുള്ള ഗതാഗതം അല്പസമയം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് തഹസില്‍ദാര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
പാര്‍ശ്വ ഭിത്തി പൂര്‍ണമായും കെട്ടാത്തതിനാല്‍ ഇവിടെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയായിരുന്നു. പാര്‍ശ്വ ഭിത്തി കെട്ടുന്നതിനായി ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് കമ്പികള്‍ ഇട്ടിരുന്നു. പിന്നീട് പാര്‍ശ്വ ഭിത്തി കെട്ടുന്നത് ഒഴിവാക്കുകയും കമ്പികള്‍ ഇപ്പോഴും അനാഥമായി കിടക്കുകയുമാണ് പ്രസ് ക്ലബ്ബ് ജംഗ്ഷന് മുതല്‍ ചന്ദ്രഗിരി പാലം വരെ റോഡിന്റെ ഇരുഭാഗത്തും കുന്നിടിച്ച് നിരപ്പാക്കി പാര്‍ശ്വ ഭിത്തി കെട്ടുമെന്നുമാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് കുന്നിടിച്ചെങ്കിലും പൂര്‍ണമായും പാര്‍ശ്വ ഭിത്തി കെട്ടിയില്ല. കൂടാതെ നിര്‍മ്മാണ പ്രവൃത്തിയും ഉപേക്ഷിച്ചിരിക്കുകയാണ്.
Post a Comment