Latest News :
Home » » മാലിന്യം റോഡരികില്‍ തള്ളിയ യുവാവ് പിടിയില്‍

മാലിന്യം റോഡരികില്‍ തള്ളിയ യുവാവ് പിടിയില്‍

Written By Muhimmath News on Thursday, 9 June 2016 | 12:34

ചന്തേര: റോഡരികില്‍ മാലിന്യം തള്ളിയ യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ചന്തേര സ്‌റ്റേഷന്‍ പരിധിയില്‍ തെക്കേ തൃക്കരിപ്പൂര്‍ തലിച്ചാലം പാലത്തിനടുത്ത് റോഡരികില്‍ കാറില്‍ കൊണ്ടുവന്ന് തള്ളുകയായിരുന്ന മൂന്നുചാക്ക് മാലിന്യവുമായി തൃക്കരിപ്പൂരിലെ മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് ഹാരിസിനെ(22)യാണ് പോലീസ് പിടികൂടിയത്. 

മാലിന്യം കൊണ്ടുവന്ന കെ.എല്‍.13 എസ് 1086 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved