കോഴിക്കടത്ത് ; വാന്‍ ഡ്രൈവര്‍ പിടിയില്‍
കാസര്‍കോട്: കര്‍ണാടകയില്‍ നിന്നും നികുതിവെട്ടിച്ച് കോഴികളെ കടത്തിവരി കയായിരുന്ന പിക്കപ്പ് വാന്‍ മുള്ളേരിയയില്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ വിദ്യാനഗര്‍ സ്വദേശി നിയാസിനെ (34) അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാവിലെ മുള്ളേരിയയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനം പിടികൂടിയത്.
24 ട്രെകളിലാക്കി കൊണ്ട്വന്ന കോഴികളാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്. ഇതിന് രേഖകള്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ നല്‍കാത്തതിനെ തുടര്‍ന്ന് നികുതിവെട്ടിച്ചാണ് കോഴികളെ കടത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. കോഴികളേയും പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്ത് പിന്നീട് സെയില്‍ ടാക്സിന് കൈമാറി.
Post a Comment