Latest News :
Home » , » പള്ളിയിലേക്ക് പോവുകയാ യിരുന്ന യുവാവിനെ വധിക്കാന്‍ ശ്രമം: പ്രതികളെ പോലീസ് തിരയുന്നു

പള്ളിയിലേക്ക് പോവുകയാ യിരുന്ന യുവാവിനെ വധിക്കാന്‍ ശ്രമം: പ്രതികളെ പോലീസ് തിരയുന്നു

Written By Muhimmath News on Wednesday, 8 June 2016 | 10:34

കാസര്‍കോട് : പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പഴയ ചൂരിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ കാഷിഫിനെ (22)യാണ് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം അക്രമിച്ചത്. 

തലയ്ക്ക് ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കാഷിഫിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കാഷിഫിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമി സംഘം രക്ഷപ്പെട്ടു. 

അതേസമയം വിവരമറിയിച്ചിട്ടും പോലീസെത്താന്‍ വൈകിയെന്നാരോപിച്ച് ഒരു സംഘമാളുകള്‍ ബഹളം വെച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved