Latest News :
Home » » സിവില്‍ സ്‌റ്റേഷനിലേക്കുള്ള റോഡുകള്‍ വെള്ളത്തിനടിയില്‍

സിവില്‍ സ്‌റ്റേഷനിലേക്കുള്ള റോഡുകള്‍ വെള്ളത്തിനടിയില്‍

Written By Muhimmath News on Tuesday, 28 June 2016 | 18:40

വിദ്യാനഗര്‍: ബി.സി.റോഡ് ജംഗ്ഷനില്‍ നിന്നും സിവില്‍ സ്‌റ്റേഷനിലേക്കുള്ള പ്രധാന റോഡിലെ ഓവുചാലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മഴ വെള്ളം മുഴുവന്‍ റോഡിലൂടെ കുത്തിയൊലിച്ചു യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കടയങ്കല്ലടുക്കം റോഡില്‍ നിന്നും സിവില്‍ സ്‌റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത് ജില്ലാ പഞ്ചായത്തു ഓഫിസിനു മുന്നിലുള്ള ഓവ് ചാലാണ് അടഞ്ഞു കിടക്കുന്നത്. തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചിന്മയ വിദ്യാലയം എന്നീ സ്ഥാപനങ്ങളുടെ പ്രവേശന കവാടവും ഇവിടെത്തന്നെയാണ്.

മഴവെള്ളം റോഡിലൂടെ നിറഞ്ഞു കവിഞ്ഞൊഴുകുന്നത് മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും കാല്‍ നട യാത്രക്കാരും ജീവന്‍ പണയം വെച്ചു റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. കൂടാതെ വാഹനങ്ങളില്‍ നിന്നും തെറിച്ചു വീഴുന്ന വെള്ളം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നതും നിത്യ സംഭവമാണ്. ജില്ലാ കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിത്യേന ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതും ഇതു വഴിയാണ്. അടഞ്ഞു കിടക്കുന്ന ഓവുചാല്‍ വൃത്തിയാക്കിയാല്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും. തങ്ങളുടെ ദുരിതം പരിഹരിക്കാന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved