Latest News :
Home » » ക്ലായിക്കോട് സുന്നീ സെന്റര്‍ റിലീഫ് വിതരണം ചെയ്തു

ക്ലായിക്കോട് സുന്നീ സെന്റര്‍ റിലീഫ് വിതരണം ചെയ്തു

Written By Muhimmath News on Friday, 17 June 2016 | 16:15

ക്ലായിക്കോട്: പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമളാന്‍ മാസത്തില്‍ പരപ്പ ക്ലായിക്കോട് സുന്നീ സെന്ററിന് കീഴില്‍ റിലീഫ് വിതരണം ചെയ്തു. വിവിധ ഭക്ഷ്യ സാധനങ്ങള്‍ അടങ്ങുന്ന നൂറോളം കിറ്റുകളാണ് കഴിഞ്ഞ ദിവസം സുന്നീ സെന്റ്‌റില്‍ വെച്ച് നടന്ന പരിപാടിയില്‍ വിതരണം ചെയ്തത്. വിവിധ ജീവകാരുണ്യ സാമൂഹ്യ സേവനങ്ങള്‍ നടത്തി വരുന്ന സുന്നീ സെന്ററിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളിലും റമളാനില്‍ റിലീഫ് വിതരണം നടത്തിയിരുന്നു.

പരിപാടി മഹല്ല് ഖതീബ് അബ്ദുല്ല സഖാഫി എരുമാട് ഉദ്ഘാടനം ചെയ്തു. വിധവകളെയും പാവങ്ങളെയും സഹായിക്കുന്നതിന്റെ മഹത്വം അദ്ധേഹം പ്രവര്‍ത്തകരെ ഉത്‌ബോധിപ്പിച്ചു. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക് സഹായിക്കുന്ന വിദേശത്തെയും നാട്ടിലെയും പ്രവര്‍ത്തകരുടെയും അധ്വാനങ്ങള്‍ വിലമതിക്കാത്തതാണെന്നും അദ്ദേഹം അനുസ്മിരിച്ചു. കിറ്റ് വിതരണോല്‍ഘാടനം മഹല്ല് പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഹാജി കഴിഞ്ഞ മാസം മരണപ്പെട്ട ജൗഹര്‍ കല്ലന്‍ചിറയുടെ പിതാവിന് നല്‍കി നിര്‍വ്വഹിച്ചു. അഷ്‌റഫ് നുസ്‌രി, ഹനീഫ് സഅദി, കുഞ്ഞാലി മൗലവി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രാസ്ഥാനിക നേതാക്കളും മഹല്ല് ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. സുലൈമാന്‍ പാണത്തൂര്‍ സ്വാഗതവും ഹസൈനാര്‍ മദനി നന്ദിയും പറഞ്ഞു.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved