Latest News :
Home » » ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Written By Muhimmath News on Wednesday, 1 June 2016 | 20:51



കാസര്‍കോട്: മഴക്കാലമടുത്തതോടെ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മഴക്കാല രോഗങ്ങളും ദുരന്തങ്ങളും തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും. വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാഴാഴ്ച ശുചീകരണം നടത്തും.

വീടുകളുടെയും ഓഫീസുകളുടെയും 100 മീറ്റര്‍ ചുറ്റളവില്‍ ശുചീകരിക്കണമെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ജില്ലയില്‍ 32 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ച് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യാപകമായി ശുചീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. പ്ലാസ്റ്റിക് ഉപകരണങ്ങളുടെ ഉപയോഗം കുറക്കുവാനും ദുരന്ത ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുവാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

എ ഡി എം വി പി മുരളീധരന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. ഇ രാഘവന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ അംബുജാക്ഷന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ഡി വൈ എസ് പി പി തമ്പാന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved