Latest News :
Home » , » മടവൂര്‍ സി.എം സെന്റര്‍ ദ്അ് വ കോളേജ് ചിക്കമാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

മടവൂര്‍ സി.എം സെന്റര്‍ ദ്അ് വ കോളേജ് ചിക്കമാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

Written By Muhimmath News on Thursday, 2 June 2016 | 17:18



ചിക്കമാംഗ്ലൂര്‍: വിദ്യഭ്യാസ രംഗത്തെ വേറിട്ട പ്രവര്‍ത്തനങ്ങളുമായി 26 വര്‍ഷം പൂര്‍ത്തിയാക്കുന്ന മടവൂര്‍ സി.എം സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സി.എം സെന്റര്‍ ദഅവാകോളേജ് കര്‍ണ്ണാടക സ്റ്റേറ്റിലെ ചിക്കമാംഗ്ലൂര്‍ ജില്ലയിലെ കൊപ്പത്ത് ഈ അദ്ധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രസ്തുത സംരഭത്തിന്റെ കിതാബ് ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ കൂറാ നിര്‍വ്വഹിച്ചു.

ഭൗതിക മേഖലയില്‍ ഉന്നതപഠനത്തോടൊപ്പം മതരംഗത്ത് മികച്ച പഠന പരിശീലനവും നല്‍കി ധാര്‍മ്മിക മൂല്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിക്കുന്ന സ്ഥാപനത്തില്‍് 8ാം ക്ലാസിലേക്കാണ് പ്രവേശനം നല്‍കുന്നത്.

സാംസ്‌കാരിക സമ്മേളനത്തില്‍ ഇബ്‌നുമൗലാന തങ്ങള്‍ ചേലക്കാട് പ്രാര്‍ത്ഥന നടത്തി. സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ ബാഖവി അദ്ധ്യക്ഷനായിരുന്നു. സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഇല്യാസ് ഹൈദ്രൂസി എരുമാട്, സയ്യിദ് ശഹീദ് അല്‍ ബുഖാരി ശിമുഖം, സയ്യിദ് അമീന്‍ തങ്ങള്‍, ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുറഷീദ് സൈനി കക്കിഞ്ച, , എസ്. പി രാജോന്ദ്രന്‍ ദളിത് ലീഗ് ഉപദേഷ്ടാവ്, റിജേഷ് പഞ്ചായത്ത് മെമ്പര്‍, മറ്റ് മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കല്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved