Latest News :
Home » , » സി.എം സെന്റര്‍ ഗ്ലോബ് സ്‌കൂള്‍ ഉല്‍ഘാടനം പി.ടി.എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു

സി.എം സെന്റര്‍ ഗ്ലോബ് സ്‌കൂള്‍ ഉല്‍ഘാടനം പി.ടി.എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു

Written By Muhimmath News on Monday, 6 June 2016 | 16:51

മടവൂര്‍: മടവൂര്‍ സി.എം സെന്ററിന് കീഴില്‍ ഈവര്‍ഷം ആരംഭം കുറിച്ച ഗ്ലോബ് സ്‌കൂളിന്റെ ഉല്‍ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ധാര്‍മ്മികതയില്‍ ഊന്നിയ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ചുള്ള സി.എം സെന്ററിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷ്‌കരിച്ച ഡിജിറ്റള്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ്‌റൂം, കമ്പ്യൂട്ടര്‍ ലാബ്, എന്നിവയുടെ ഉല്‍ഘാടനം കാരാട്ട് റസാഖ് എം.എല്‍.എ യും നിര്‍വ്വഹിച്ചു.

കേരള മെഡിക്കല്‍ എന്‍ഡ്രന്‍സില്‍ 38 ാം റേങ്ക് നേടിയ സി.എം സെന്റര്‍ വിദ്യാര്‍ത്ഥി ബിലാല്‍ മുഹമ്മദിനുള്ള ഗോല്‍ഡ് മെഡല്‍ പി.ടി.എ റഹീം എം.എല്‍.എ കൈമാറി. സ്ഥാപനത്തിന് കീഴിലെ ഐഫര്‍ അക്കാദമിയില്‍ പഠിച്ച് +2 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നാല് വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണം മടവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. എസ്.എസ്.എല്‍.സിയില്‍ ഉന്നത ഗ്രേഡ് നേടിയ വിദ്യാര്‍തികള്‍ക്കുള്ള അവാര്‍ഡ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ നസ്തര്‍ എ.പി വിതരണം ചെയ്തു. പരിപാടിയില്‍ വായോളി മുഹമ്മദ് സാറ്റര്‍ ആശംസ പ്രസംഗം നടത്തി. മുസ്തഫ സഖാഫി മരഞ്ചാട്ടി സ്വാഗതവും ഫാസില്‍ ഖുതുബി നന്ദിയും പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved