Latest News :
Home » , » ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള ഈഗോ ക്ലാഷാണ് മദ്യനയം; സുധീരനെതിരെ തുറന്നടിച്ച് ഹസ്സന്‍

ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള ഈഗോ ക്ലാഷാണ് മദ്യനയം; സുധീരനെതിരെ തുറന്നടിച്ച് ഹസ്സന്‍

Written By Muhimmath News on Saturday, 11 June 2016 | 12:18

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍.
മദ്യനയം സധീരന്റെ പിടിവാശി കൊണ്ട് ഉണ്ടായതാണെന്നും ആത്മാര്‍ത്ഥത തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടി കടുത്ത തീരുമാനം എടുത്തെത്തും ഹസ്സന്‍ പറഞ്ഞു. രണ്ട് നേതാക്കന്‍മാര്‍ തമ്മിലുള്ള ഈഗോ ക്ലാഷ് ആയിരുന്നു മദ്യനയമെന്നും ഹസ്സന്‍ പറയുന്നു.

സുധീരന്‍ ആദര്‍ശങ്ങളെ മുറുകെ പിടിച്ചോട്ടെ പക്ഷേ പിടിവാശി പാടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഏറ്റവും മോശം നിലപാട് സുധീരന്റേതായിരുന്നു.
ബെന്നി ബഹ്നാനോട് സുധീരന്‍ ചെയ്തതത് ക്രൂരതയാണ്. ബെന്നിക്ക് ഒരു കുടുംബം ഉണ്ടെന്ന് സുധീരന്‍ ഓര്‍ത്തില്ല. ഒരു സഹപ്രവര്‍ത്തകനോട് കാണിക്കാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് സുധീരന്‍ ബെന്നി ബഹ്നാനോട് കാണിച്ചതെന്നും  ഹസ്സന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സുധീരന് തന്നെയാണ്. പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ അടിമുടി മാറ്റം ഉണ്ടാകണം. പാര്‍ട്ടിയില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ ബി.ജെ.പി പ്രതിപക്ഷമാകുമെന്നും ഹസ്സന്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved