Latest News :
Home » , » വിദ്വേഷ പ്രസംഗം; സാധ്വി പ്രാചിക്കെതിരെ കേസ്

വിദ്വേഷ പ്രസംഗം; സാധ്വി പ്രാചിക്കെതിരെ കേസ്

Written By Muhimmath News on Wednesday, 15 June 2016 | 17:08

ന്യൂഡല്‍ഹി: സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിനു വിഎച്ച്പി നേതാവ് സാധ്വി പ്രാചിക്കെതിരേ കേസെടുത്തു. ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്‌ലീം വിമുക്തമാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു സാധ്വി പ്രാചി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. ഉത്തരാഖണ്ഡില്‍ സംഘര്‍ഷമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു അവരുടെ പ്രസംഗം.

ഇതിനെതിരെ ബഹുജന്‍ മുക്തിമോര്‍ച്ച പ്രവര്‍ത്തകന്‍ സന്ദീപ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved