Latest News :
Home » , , » കള്ളവോട്ടിന് ആഹ്വാനം ചെയ്ത കെ. സുധാകരനെതിരെ കേസെടുത്തു; ബേക്കല്‍ പൊലീസ് കേസെടുത്തത് കോടതി നിര്‍ദേശപ്രകാരം

കള്ളവോട്ടിന് ആഹ്വാനം ചെയ്ത കെ. സുധാകരനെതിരെ കേസെടുത്തു; ബേക്കല്‍ പൊലീസ് കേസെടുത്തത് കോടതി നിര്‍ദേശപ്രകാരം

Written By Muhimmath News on Tuesday, 28 June 2016 | 12:01

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് സുധാകരനെതിരെ കേസ് എടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്നായിരുന്നു പരാതി. ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന യുഡിഎഫിന്റെ ബൂത്ത് തല കുടുംബയോഗത്തിലാണ് കെ സുധാകരന്റെ പരസ്യമായ കള്ളവോട്ട് ആഹ്വാനം നടന്നത്.

കുടുംബയോഗത്തില്‍ പങ്കെടുത്തയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തു വന്നതും. പ്രവര്‍ത്തകര്‍ സടകുടഞ്ഞ് എഴുന്നേറ്റാല്‍ ഇത് കയ്യിലൊതുക്കാം. പോളിങ് ശതമാനം 90 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണം. ആരും ഇത് പുറത്തു പറയണ്ട. വിജയിക്കാന്‍ സാധ്യത ഉണ്ടാകണമെങ്കില്‍ എത് വിധേനയും പോളിങ്ങ് ശതമാനം ഉയര്‍ത്തണമെന്ന് സുധാകരന്‍ പറഞ്ഞു.

അതിനായി സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും ഇവിടെ വോട്ട് ചെയ്യണം. 58 മുതല്‍ 73.5 ശതമാനം വരെ മാത്രം ശരാശരി പോളിങ്ങ് നടക്കുന്ന മണ്ഡലത്തിലെ 90 ശതമാനം പോളിംഗ്, അതാണ് നിങ്ങള്‍ക്കുള്ള ടാര്‍ജറ്റെന്നുമാണ് കെ സുധാകരന്‍ പ്രവര്‍ത്തകരോട് പറയുന്നത്. എതിരാളികളോട് കള്ളവോട്ട് ചെയ്യരുതെന്ന് ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞെന്ന് വ്യക്തമാക്കുന്ന വീഡിയോ സഹിതമാണ് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കുഞ്ഞിരാമന്‍ പരാതി നല്‍കിയിരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved